പേരാമ്പ്ര: കനാൽ ജലം നിയന്ത്രിച്ച് കുട്ടോത്ത് ഭാഗത്തെ നെൽ കർഷരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന ആവശ്യം ശക്തമാവുന്നു. കുറ്റ്യാടി കനാലിന്റെ ആക്കൂപറമ്പ് ഭാഗത്ത് നിന്നുള്ള കൈക്കനാലിലെ വെള്ളം കൊയ്ത്തുകാലത്ത് എരവട്ടൂർ വഴി കുട്ടോത്ത് മണന്തല വയലിൽ എത്തുന്നതാണ് കർഷകരെ കുഴക്കുന്നത് . അമിത ജലപ്രവാഹം ഇവിത്തെ 30 ഏക്കറോളം സ്ഥലത്തെ വിളയാറായ നെൽകൃഷിയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ .55 കർഷകരാണ് ഇവിടെ കൃഷി നടത്തിയിരിക്കുന്നത്. സാധരണ ഗതിയിൽ യന്ത്രമുപയോഗിച്ചാണ് ഇവിടെ വിളവെടുപ്പ് നടത്താറ് . എന്നാൽ വയൽ വെള്ളത്തിനടിയിലായാൽ ഇതിന് കഴിയാത്ത അവസ്ഥവരുമെന്ന ഭയത്തിലാണ് കർഷകർ. ആക്കൂപറമ്പ് ഭാഗത്ത് കനാൽ ജലം തടഞ്ഞ് കൊയ്ത്ത് സുഗമമാക്കാർ നടപടി സ്വീകരിക്കണമെന്ന് പാടശേഖര സമിതി പ്രസിഡൻറും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ കെ.നാരായണക്കുപ്പ് ആവശ്യപ്പെട്ടു .