കോഴിക്കോട്: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് എരഞ്ഞിപ്പാലം നോർത്ത് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം ആദരാജ്‌ഞലികൾ അർപ്പിച്ചു.

അസോസിയേഷൻ പ്രസിഡന്റും മുൻ മേയറുമായ അഡ്വ.റോബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ശ്രീധരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.സെക്രട്ടറി ടി.പി മോഹൻദാസ്, സി.പി കുമാരൻ, ലത്തീഫ് ഭായ്, കേശവൻ ലത്തീഫ്, ബാബു, ദേവൻ, ഹരി, സച്ചിതാനന്ദൻ, ഫിലിപ്‌സ് അംഗൾ, ഗീതാ ശങ്കരനാരായണൻ, സക്കീന, എൽസമ്മാ റോബിൻ, ബബിതാ കനക്‌രാജ് എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി മനോജ് നന്ദി പറഞ്ഞു.