കോഴിക്കോട്: ചിത്രാഞ്ജലി ആർട്‌സ് ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്റെ 'അഖില കേരള ഗാനാലാപന മത്സരം 2019' മാർച്ച് 16ന് ടൗൺഹാളിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രീ പ്രൈമറി, പ്രൈമറി വിദ്യാർത്ഥികൾക്കാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് മാർച്ച് 13ന് വരെ അപേക്ഷിക്കാം. പ്രളയ പശ്ചാത്തലത്തിൽ കഴിഞ്ഞ 36 വർഷങ്ങളായി നടത്തി വന്ന നഴ്‌സറി കലോത്സവം മാറ്റിനിറുത്തിയാണ് ഗാനാലാപന മത്സരം നടത്തുന്നതെന്ന് സംഘടനാ ചെയർപേഴ്‌സൺ ഡോ. ലളിത പറഞ്ഞു. വാർത്താസമ്മേളനത്തിൽ കെ.എ നൗഷാദ്, കെ ത്രിദീപ് കുമാർ, ടി.സി ബസന്ത് എന്നിവർ പങ്കെടുത്തു.