കുറ്റ്യാടി: പുൽവാമയിൽ വീരമൃത്യുവരിച്ച ധീരജവാന്മാർക്ക് ചാത്തങ്കോട്ട് നട ഏജെ.ജോൺ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിന്റെ ബാഷ്പാഞ്ജലി. വിദ്യാർഥികളും അദ്ധ്യാപകരും കശ്മീരിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു. ജെ ആർ സി യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ മൂസ സൈനികരുടെ ഛായാ ചിത്രത്തിനുമുന്നിൽ പുഷ്പാർച്ചചന നടത്തി ദീപം തെളിയിച്ചു.