കുറ്റ്യാടി : കരിമ്പാലക്കണ്ടി നരിമാളമുള്ള പറമ്പത്ത് നാണു ( 62 ) മരത്തിൽ നിന്നു വീണു മരിച്ചു. പ്രവാസിയായ നാണു വെള്ളിയാഴ്ച വൈകുന്നേരം വീടിനു സമീപത്തുള്ള പ്ലാവിൽ നിന്നും ചക്ക ഇടാൻ കയറിയപ്പോൾ ആയിരുന്നു അപകടം. മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടയിലായിരുന്നു ശനിയാഴ്ച മരണപ്പെട്ടത്. ഭാര്യ: ലീല.മക്കൾ : സീമ, ദിവ്യ
മരുമക്കൾ:പി പി പ്രകാശൻ ,കെ പി ഷാജി.സഞ്ചയനം ചൊവ്വാഴ്ച