കുറ്റ്യാടി: കുന്നുമ്മൽ ഉപജില്ലാ ഫുട്‌ബോൾ മത്സരത്തിൽ നടുപ്പൊയിൽ യു.പി.സ്‌കൂൾ ചാമ്പ്യന്മാരായി .കുറ്റ്യാടി എം.ഐ.യു.പി.സ്‌കൂളിനാണ് രണ്ടാം സ്ഥാനം. കടിയങ്ങാട് വച്ച് നടന്ന മത്സരത്തിൽ ആറോളം സ്‌കൂളുകളാണ് മത്സരത്തിൽ പങ്കെടുത്തത്. വോളിബോൾ മത്സരത്തിൽ കുറ്റ്യാടി എം.ഐ.യു.പി ഒന്നാം സ്ഥാനവും നടുപ്പൊയിൽ യു.പി സ്‌കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഉപജില്ലാതല ഫുട്‌ബോളിൽ ഒന്നാം സ്ഥാനവും വോളിബോളിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ നടുപ്പൊയിൽ യു.പി.സ്‌കൂൾ ടീം അംഗങ്ങളെ സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റിയും പി.ടി.എ.യും അഭിനന്ദിച്ചു. പി .ടി .എ .പ്രസിഡണ്ട് എൻ.കെ.മുസ്തഫ അദ്ധ്യക്ഷനായി. സ്‌കൂൾ മാനേജർ ശശി മീ പറമ്പത്ത്, പ്രധാനാദ്ധ്യാപകൻ പി.കെ.സുരേഷ്, നാജിദ്, മഹമ്മൂദ്, പി.ടി.ബാലകൃഷ്ണൻ, സജീവൻ ചീനേന്റെവിട, ഗിരീഷ് പൊന്നേലായി, ടി.വേണുഗോപാൽ, പി.പി.കുഞ്ഞമ്മദ് തുടങ്ങിയവർ സംസാരിച്ചു