കുറ്റ്യാടി: അടുക്കത്ത് എസ്.എൻ.ഡി.പി ശാഖ പുതുതായി നിർമ്മിച്ച ഗുരുമന്ദിരത്തിലെ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാകർമ്മവും സ്‌നേഹ സംഗമവും നടന്നു. പ്രതിഷ്ഠാകർമ്മം ബ്രഹ്മശ്രീ സ്വാമി പ്രേമാനന്ദ ( ശിവഗിരി മഠം വർക്കല) നിർവ്വഹിച്ചു. തുടർന്ന് നടന്ന സ്‌നേഹസംഗമം എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. കെ.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി. വടകര താലൂക്ക് കൺവീനർ പി.എം രവീന്ദ്രൻ മുഖ്യാതിഥി ആയിരുന്നു. ക്ഷേത്ര സ്ഥലം സംഭാവന ചെയ്ത കുടുംബങ്ങളെ എസ്.എൻ.ഡി.പി യോഗം വടകര താലൂക്ക് ചെയർമാൻ പി.എം ഹരിദാസൻ മാസ്റ്റർ ആദരിച്ചു. കെ.ധനഞ്ജയൻ അനുസ്മരണം നടത്തി. പി.പി.ഷൈനിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. വി.പി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. എം എം ദാമോധരൻ, കുമാരൻ വളയം,നാണു മാസ്റ്റർ, ചന്ദ്രൻ മാസ്റ്റർ, കെ.ടി ഹരിമോഹൻ, രജീഷ് മുള്ളമ്പത്ത്, പി. ഋഷീദ്, കെ.ടി മനോജൻ, പാത്ഥൻ മാസ്റ്റർ, കെ.അനീഷ്, റംല കൊളക്കാട്ടിൽ, ടി.പി. ആലി, പി.പി രാജൻ, പുളത്തറ കൃഷ്ണൻ, പുറയങ്കോട്ട് രാജൻ, സുനിൽ പാലോറ, സുഗേഷ് കല്ലാച്ചി, രാജീവൻ കക്കട്ടിൽ എന്നിവർ സംസാരിച്ചു.