മാനന്തവാടി: ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ നിന്ന് ഉടമസ്ഥനില്ലാത്ത നിലയിൽ ബംഗളൂരുവിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന സ്വകാര്യ ബസിൽ നിന്നും ഉടമസ്ഥനില്ലാത്ത നിലയിൽ 2.250 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഷോൾഡർ ബാഗിൽ സൂക്ഷിച്ചനിലയിലായിരുന്നു കഞ്ചാവ്.

എക്‌സൈസ് എൻഫോഴ്സ്‌മെന്റും ആന്റി നാർക്കോട്ടിക്ക് സ്‌പെഷൽ സ്‌ക്വാഡും സംയുക്തമായി തോൽപ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

മുമ്പ് ഉടമസ്ഥനില്ലാതെ 14 കിലോ കഞ്ചാവ് ബസിൽ നിന്ന് കണ്ടെടുത്ത കേസിൽ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് രാത്രി കാലങ്ങളിൽ തോൽപ്പെട്ടി വഴി ടൂറിസ്റ്റ് ബസുകളിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന ലോബി മറ്റു പാതകളെ ആശ്രയിച്ചു വരുകയായിരുന്നു.എന്നാൽ അടുത്ത കാലത്ത് വീണ്ടും തോൽപ്പെട്ടി പാത തന്നെ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ച് എക്‌സൈസ് പരിശോധന ശക്തമാക്കുകയായിരുന്നു. ബസ് ട്രാവൽസ് ഓഫീസിലെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ച് പ്രതിയെ കണ്ടെത്തുന്നതിനുള്ള ശ്രമം നടത്തിവരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

സ്‌പെഷ്യൽ സ്‌ക്വാഡ് സി.ഐ ജിമ്മി ജോസഫിന്റെ നേതൃത്വത്തിൽ ചെക്ക് പോസ്റ്റിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ബൈജു,പ്രിവന്റീവ് ഓഫീസർ ഗോപി,പ്രഭാകരൻ,സിവിൽ എക്‌സൈസ് ഓഫീസർമാരായ മഹേഷ്, ചന്ദ്രൻ ,നിഷാദ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.