കൽപ്പറ്റ: കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ സ്റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റ് (എസ്.പി.സി) യൂണിറ്റ് നാലാം ബാച്ച് പാസിംഗ് ഔട്ട് പരേഡ് നടത്തി.
ഗോത്ര വിഭാഗത്തിൽപെട്ട 32 പെൺകുട്ടികളാണ് പരേഡിൽ പങ്കെടുത്തത്. എസ്.പി.സി.യൂണിറ്റ് ലീഡർ ആര്യ അനിൽകുമാർ നേതൃത്വം നൽകി. 2014 ഒക്‌ടോബറിൽ തുടങ്ങിയ എസ്.പി.സി യൂണിറ്റിൽ നിന്ന് ഇതോടെ നാല് വർഷം കൊണ്ട് 136 ഗോത്ര വിഭാഗത്തിലെ പെൺകുട്ടികൾക്ക് പരേഡ് പൂർത്തിയാക്കാനായി. രണ്ട് വർഷത്തെ പരിശീലനമാണ്‌ കേഡറ്റുകൾക്ക് നൽകുന്നത്.
എസ്.പി.സി ജില്ലാനോഡൽ ഓഫീസർ ഡി.വൈ.എസ്.പി. വിനോദ് സി.എസ്. സല്യൂട്ട് സ്വീകരിച്ചു. കമ്പളക്കാട്‌ എസ്.ഐ. അജേഷ് കെ.എസ്, സ്‌കൂൾഹെഡ്മാസ്റ്റർ പി.പുഷ്പരാജൻ, യൂണിറ്റ് കമ്മ്യുണിറ്റി പൊലീസ് ഓഫീസർ എം.സൽമ, സീനിയർ സൂപ്രണ്ട് സി.സി.ബാലകൃഷ്ണൻ, എ.സി.പി.ഒ.അബ്ദുൽ റഷീദ്.ടി.കെ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ജി.ശശികുമാർ, രഞ്ജിത, സ്‌പെഷ്യൽ ബ്രാഞ്ച്‌ പൊലീസ് ഓഫീസർ എ.എം.ആയിഷ എന്നിവർ പ്രസംഗിച്ചു.