മേപ്പാടി: മേപ്പാടി കുന്നമ്പറ്റയിൽ കെ.എസ്.ഇ.ബി. ട്രാൻസ്‌ഫോർമറിൽ നിന്ന് തീ പടർന്ന് സ്വകാര്യ കാപ്പി തോട്ടത്തിന് തീ പിടിച്ചു. കുന്നമ്പറ്റ സ്വദേശി നിവ്യാ ഗാർഡൻസിലെ നിധിൻ വസന്തിന്റെ സരസ്വതി എസ്റ്റേറ്റിന്റെ ഒരേക്കർ കാപ്പിത്തോട്ടമാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കത്തിനശിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് എത്തി തീ അണച്ചതിനാൽ കൂടുതൽ കൃഷിയിടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ കഴിഞ്ഞു. നിധിൻ മേപ്പാടി പൊലീസിൽ പരാതി നൽകി.