കാവുംമന്ദം: കിടപ്പ് രോഗികൾക്കുള്ള സാന്ത്വന പ്രവർത്തനങ്ങൾക്ക് തുക കണ്ടെത്തുന്നതിന് വേണ്ടി, തരിയോട് സെക്കൻഡറി പെയിൻ ആൻഡ് പാലിയേറ്റീവ് വളണ്ടിയർ സപ്പോർട്ടിംഗ് ഗ്രൂപ്പ് സംഘടിച്ച അഖില കേരള വടംവലി മത്സരം ആവേശകരമായി. മത്സരം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി ഉദ്ഘാടനം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ആന്റണി അദ്ധ്യക്ഷത വഹിച്ചു. ഫൈനൽ മത്സരത്തിൽ പാലക്കാട് ജെ വി സി കാറൽമണ്ണയെ പരാജയപ്പെടുത്തി, ജാസ് വണ്ടൂർ മലപ്പുറം ജേതാക്കളായി.

വിവിധ ജില്ലകളിൽ നിന്നുള്ള നിരവധി പ്രമുഖ ടീമുകൾ പങ്കെടുത്ത ടൂർണ്ണമെന്റ് കാണുന്നതിന് ജില്ലയിലെ ആന്നായിടങ്ങളിൽ നിന്നും ആളുകൾ എത്തി.

യു എ ഇ പ്രവാസി വയനാടിന്റെ സഹായത്തോടെ, ഐ ആർ ഇ വടംവലി അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഈ മത്സര വിജയികൾക്ക് മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം പപ്പൻ പിണങ്ങോട് നൽകിയ പ്രൈസ് മണിയും ട്രോഫിയും മെഡിക്കൽ ഓഫീസർ ഡോ. വിജേഷ്, രണ്ടാം സ്ഥാനക്കാർക്ക് ബ്രഡ് & ബട്ടർ നൽകുന്ന പ്രൈസ് മണിയും ട്രോഫിയും ജില്ലാ സ്‌പോർട്ട്സ് കൗൺസിൽ അംഗം എ ഡി ജോൺ എന്നിവർ വിതരണം ചെയ്തു.

യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗം ആൻസി ആന്റണി, സബ് ഇൻസ്‌പെക്ടർ രാജൻ, മുരളീധരൻ, ഹമീദ് കൂരിയാടൻ, നൂറുദ്ദീൻ പനമരം, പപ്പൻ പിണങ്ങോട്, വിൻസന്റ് മൂലക്കര, കെ എം ജോർജ്ജ്, ജിമ്മി കൊടികുളം, സജി വെള്ളച്ചിമൂല, ജാസർ പാലക്കൽ, പി വി ജെയിംസ്, സഞ്ജിത്, പ്രദീപ് തണൽ, ഷൈൻ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. പാലിയേറ്റീവ് ഗ്രൂപ്പ് പ്രസിഡന്റ് ഷമീം പാറക്കണ്ടി സ്വാഗതവും എം ശിവാനന്ദൻ നന്ദിയും പറഞ്ഞു.

തരിയോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് കീഴിൽ പടിഞ്ഞാറത്തറ, തരിയോട്, കോട്ടത്തറ, വെങ്ങപ്പള്ളി, പൊഴുതന പഞ്ചായത്തുകളിൽ നിന്നുള്ള രോഗികൾക്ക് സാന്ത്വനമായി പ്രവർത്തിച്ച് വരുന്നതാണ് ഈ പാലിയേറ്റീവ് കൂട്ടായ്മ.