കുറ്റ്യാടി: നാദാപുരം നിയോജക മണ്ഡലം എം.എൽ.എ ഇ.കെ.വിജയന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ച് പണി പൂർത്തിയാക്കിയ കാവിലുംപാറ പഞ്ചായത്തിലെ കുണ്ട് തോട്, തോട്ടക്കാട്, വായനശാല റോഡിന്റെ ഉദ്ഘാടനം ഇ.കെ.വിജയൻ എം.എൽ.എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ജി ജോർജ്, സി.ആർ സുരേഷ്, വി.എം മൊയ്തീൻ കുഞ്ഞ്, നൈസി ജോസ്, എം.കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു.