calicut-university

 പരീക്ഷ

വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ എം.എസ്.സി കൗൺസലിംഗ് സൈക്കോളജി (2014 പ്രവേശനം) നവംബർ 2016 തിയറി പരീക്ഷ 27 മുതൽ മീഞ്ചന്ത ഗവൺമെന്റ് ആർട്സ് കോളേജിലും, പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിലും നടക്കും. ഹാൾടിക്കറ്റ് വെബ്സൈറ്റിൽ.

 ഹാൾടിക്കറ്റ്

മാര്‍ച്ച് 1ന് ആരംഭിക്കുന്ന അഫ് സൽ - ഉൽ - ഉലമ പ്രിലിമിനറി രണ്ടാം വർഷ റഗുലർ/ സപ്ലിമെന്ററി പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ. താഴെ കൊടുത്ത കോളേജുകൾ പരീക്ഷാ കേന്ദ്രങ്ങളായി അപേക്ഷിച്ചവർ ബ്രാക്കറ്റിൽ കാണുന്ന കേന്ദ്രത്തിൽ പരീക്ഷക്ക് ഹാജരാകണം.

മൊകേരി ഗവൺമെന്റ് കോളേജ് (പേരാമ്പ്ര സി.കെ.ജി മെമ്മോറിയൽ ഗവൺമെന്റ് കോളേജ്), കൊച്ചി പുല്ലേപ്പടി ഡി.യു.വി.എച്ച്.എസ്.എസ് (തൃശൂർ സെന്റ് തോമസ് കോളേജ്), കടമേരി റഹ് മാനിയ അറബിക് കോളേജ് പ്രൈവറ്റ് വിദ്യാർത്ഥികള്‍ക്ക് (മടപ്പള്ളി ഗവണ്‍മെന്റ് കോളേജ് ), തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് (വേങ്ങര മലബാർ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്), കാലിക്കറ്റ് ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് (ഫറോക്ക് ആർ.യു.എ കോളേജ്), മമ്പാട് എം.ഇ.എസ് കോളേജ് (അരീക്കോട് സുല്ലമുസലാം അറബിക് കോളേജ് ), മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജ് (ഒറ്റപ്പാലം മർക്കസ് ഓറിയന്റൽ കോളേജ്). മറ്റ് പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല.

 പ്രോജക്ട്

2016-17 അദ്ധ്യയന വർഷത്തിൽ പ്രൈവറ്റ് രജിസ്ട്രേഷൻ വഴി ബി.ബി.എ പ്രോഗ്രാമിന് രജിസ്റ്റർ ചെയ്ത് പഠനം നടത്തുന്നവർ ആറാം സെമസ്റ്റർ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾക്കായി പ്രൈവറ്റ് രജിസ്ട്രേഷൻ ഐ.ഡി കാർഡ് സഹിതം മാർച്ച് 2ന് താഴെ കാണുന്ന കേന്ദ്രത്തിൽ കോർഡിനേറ്റർ മുമ്പാകെ ഹാജരാകണം. തൃശൂർ, പാലക്കാട് ജില്ല (തൃശൂർ സെന്റ് തോമസ് കോളേജ്), മലപ്പുറം ജില്ല (വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ്), കോഴിക്കോട്, വയനാട് ജില്ല (മടപ്പള്ളി ഗവൺമെന്റ് കോളേജ്).

 പരീക്ഷാഫലം

2018 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ ഇക്കണോമിക്‌സ് (സി.സി.എസ്.എസ്‌) പരീക്ഷാഫലം വെബ്സൈറ്റിൽ.

ഒന്നാം വർഷ ബി.എസ്.സി മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി (മാർച്ച് 2018) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് മാർച്ച് 8 വരെ അപേക്ഷിക്കാം.