കുറ്റ്യാടി: നാദാപുരം എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും മുപ്പത്തിയഞ്ച് ലക്ഷം രൂപ ചിലവഴിച്ച് നിർമിക്കുന്ന മുണ്ടവയൽ ഹനുമാൻതോട് പാലത്തിന്റെ പ്രവർത്തന ഉദ്ഘാടനം ഇ.കെ.വിജയൻ എം.എൽ.എ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം സതി അദ്ധ്യക്ഷത വഹിച്ചു. കാവിലും പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ ജോർജ്, മരുതോങ്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.പി ബാബുരാജ്, ജോസഫ് കാഞ്ഞിരത്തിങ്കൽ, പി.പി.കുമാരൻ കെ.സി സെബാസ്റ്റ്യൻ, ടി.കെ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.