ബാലുശ്ശേരി: സുന്നി യുവജന സംഘം പനായി യൂണിറ്റിന്റെ നേതൃത്വത്തിൽ അശരണർക്ക് ആശ്വാസമായി സാന്ത്വന കേന്ദ്രം ആരംഭിച്ചു.വി.വി അബു മാസ്റ്ററുടെ അധ്യക്ഷതയിൽ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപ ലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. കൂടാതെ, കോഴിക്കോട് മെഡി.കോളജ്
"സഹായി "യുടെ നേതൃത്വത്തിൽ ഇരുനൂറിലധികം പേർക്ക് സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.ആദ്യ സംരംഭമായി, പാവപ്പെട്ട കിടപ്പിലായ രോഗികൾക്കു വീൽചെയർ ,എയർബെഡ്, വാക്കർ തുടങ്ങിയ അത്യാവശ്യ ഉപകരണങ്ങൾ സൗജന്യമായി നൽകുന്ന "കൈത്താങ്ങ് " പദ്ധതി ആരംഭിച്ചു.നിർധനരായ വൃക്ക രോഗികൾക്ക് ഡയാലിസിസ്കിറ്റ് വിതരണം ചെയ്യുന്ന "ആശ്വാസ് " പദ്ധതി ഉദ്ഘാടനവും ബോധവത്ക്കരണ ക്ലാസ്സും എസ്.വൈ.എസ് ബാലുശ്ശേരി സോൺ ജന.സെക്രട്ടറി ഡോ.മുജീബ് റഹ്മാൻ നിർവ്വഹിച്ചു.യോഗത്തിൽ പുഷ്പ ആശാരിക്കൽ, പി.പിരവീന്ദ്രനാഥ്‌ ,പാറക്കൽ ബാലൻ, കെ. വി ബാലൻ, സി.കെ.അബ്ദുൽ ഹക്കീം മാസ്റ്റർ ,കെ.സുധാകരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പി എ ലത്തീഫ് മാസ്റ്റർ സ്വാഗതവും വി.കെ.അഹമ്മദ് കുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു.