വടകര: വില്ല്യാപ്പള്ളി എം.ജെ.വി.എച്ച്.എസ്.എസ് സ്കൂളിലെ എട്ട് എ ക്ലാസ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ക്ലാസ് മാഗസിന്‍ 'കാർപെ ഡീയെം'' പ്രകാശനം ചെയ്തു. ആറുമാസത്തോളം സമയമെടുത്ത് കുട്ടികള്‍ തയ്യാറാക്കിയ മാഗസിന്‍ മലയാളത്തിലും ഇംഗ്ളീഷിലുമുള്ള കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍,അഭിമുഖം എന്നീ ഉള്ളടക്കങ്ങളാൽ സമ്പന്നമാണ്. നാദാപുരം ഗവഃ കോളേജ് അധ്യാപകനും ബ്ലോഗറുമായ നസ്റുല്ല മാമ്പ്രോല്‍ മാഗസിന്‍ പ്രകാശന കർമ്മം നിർവ്വഹിച്ചു.. നൂറില്‍പരം കോപ്പികള്‍ പുറത്തിറക്കിയ മാഗസിന്‍റെ ഓരോ കോപ്പി വിവിധ ക്ളാസ് ലൈബ്രറികളിലേക്ക് ചടങ്ങില്‍ വെച്ച് കൈമാറി. പ്രധാനാധ്യാപകന്‍ അബ്ദുൽ സമദ്,അധ്യാപകരായ അനീസ് മുഹമ്മദ് , ടി അസ്സൈനാർ,എം.എ സിറാജുദ്ദീൻ , അബ്ദുൽ അസീസ് മണോളി, ടി ഷഫീഖ് , ക്ലാസ് ലീഡർ അബ്ദുള്ള ഷെസിൻ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.