വടകര: ഊരാളുങ്കൽ സർവ്വീസ് സഹകരണ ബാങ്ക് വെള്ളികുളങ്ങര ശാഖാ ഓഫീസ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി.പി. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ടി.കെ.രാജൻ മാസ്റ്റർ ആദ്യ നിക്ഷേപം സ്വീകരിച്ചു.യു.എം. സുരേന്ദ്രർ , കെ.അശോകൻ, കിഴക്കയിൽ ഗോപാലൻ , അസി. രജിസ്ട്രാർ ജനറൽ സി.കെ. സുരേഷ് ബാബു , ആർ. ഗോപാലൻ , എ.കെ.നാണു മാസ്റ്റർ, എൻ.കെ.ഗോപാലൻ , കെ.മധുസൂദനൻ , പൊയിൽ ഗംഗാധരൻ, യൂണിറ്റ് ഇൻസ്പെക്ടർ ശ്രീജിത്ത് .പി .കെ , മത്തത്ത് പ്രശാന്ത് , എം.എൻ.ബാലകൃഷ്ണൻ, കെ.കെ.ബാബു എന്നിവർ സംസാരിച്ചു