വടകര: അഴിയൂർ ഗ്രാമ പഞ്ചായത്തിനെ അപകടരഹിത ഗ്രാമ പഞ്ചായത്താക്കി മാറ്റുന്നതതിന് വേണ്ടിയും, അപകട സമയത്ത് സേവനങ്ങൾ കൈയ്യുത്തും ദുരത്ത് ലഭ്യമാക്കുന്നതിന് വേണ്ടിയും അഴിയൂർ കൂട്ടം ഫേസ്ബുക്ക് കൂട്ടായമയുടെ സഹകരണത്തോടെ ആരംഭിക്കുന്ന നൂതന ജീവതാളം പദ്ധതിക്ക് തുടക്കമായി. ഇതിന്റെ പ്രവർത്തനത്തിനായി ഒരു സാമൂഹ്യ സംഘടന സംവിധാനം ഉണ്ടാകുന്നതിന്റെ രജിസ്ട്രേഷൻ അഴിയൂർ കൂട്ടം മെംബർ സിന്ധു രാജീവിൽ നിന്ന് ഫോറം സ്വീകരിച്ച് പഞ്ചായത്ത് പ്രസിഡൻറ് ഇ .ടി.അയ്യൂബ് ഉദ്ഘാടനം ചെയ്തു. സി.എസ്.ഐ.മുള്ളർ വനിത കോളജിൽ വെച്ച് നടന്ന പരിപാടിയിൽ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിലെ കുട്ടികൾ പങ്കെടുത്തു. മാർച്ച് 10 വരെ ജീവതാളം പദ്ധതിയിൽ റിസോർസ് ഗ്രൂപ്പിലെ അംഗമാകാൻ രജിസ്ട്രേഷൻ ഫോറംലഭിക്കുന്നതാണ്. തുടർന്ന് പരിശോധന നടത്തി 20 അംഗ ഗ്രൂപ്പിനെ ഉണ്ടാക്കി തുടർ പരീശീലനം നൽകും. പഞ്ചായത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും, കുടുംബശ്രീ അംഗങ്ങൾക്കും, പ്രഥമ ശ്രൂശ്രൂഷ ,പാലീയീറ്റേവ്, ട്രോമ കെയർ സഹജീവി സ്നേഹം എന്നീ കാര്യങ്ങളിൽ പ്രത്യേക പരീശീലനം നൽകുന്നതാണ്. ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെയാണ് പരിശീലനം നൽക്കുക. പരിപാടിയിൽ വൈസ് പ്രസിഡന്റ് റീന രയരോത്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ് പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷകളായ ഉഷ ചാത്താംകണ്ടി, സുധ മാളിയിക്കൽ, ജസ്മിന കല്ലേരി , മെംബർമാരായ പി.പി.ശ്രീധരൻ, വി.പി. ജയൻ, പ്രിൻസിപ്പൽ സി.എസ്.ഐ.കോളജ് ഡോ.പി.ശശികുമാർ, അഴിയൂർ കൂട്ടം ഫേസ് ബുക്ക് ഭാരാവാഹികളായ ,സി.കെ.രാഗേഷ്, മൊയ്തു അഴിയൂർ, സുന്ദരൻ, രജനി ഹെവൻ എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് നഴ്സ് റാൻഡോൾഫ് വിൻസന്റ്, നാസ്സി, ജിംന എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുത്തു. ഒരു വർഷത്തിനുള്ളിൽ ജീവതാളം പദ്ധതിയിൽ അഴിയൂർ പഞ്ചായത്തിലെ മുഴുവൻ പേർക്കും പൊതു അവബോധം നൽകാനാണ് തീരുമാനം.