മാനന്തവാടി: പുഴക്കരയിൽ ചീങ്കണ്ണിയെ കണ്ടെത്തി. വള്ളിയൂർക്കാവ് പുഴക്കരയിൽ കണ്ണിവയൽ ഭാഗത്താണ് ഇന്നലെ രാവിലെ ചീങ്കണ്ണിയെ കണ്ടത്. സ്ത്രീകൾ അലക്കാനും മറ്റുമായി എത്തുന്ന തടയണയ്ക്ക് സമീപം കരയിൽ ചീങ്കണ്ണിയെ കണ്ടത് നാട്ടുകാർക്കിടയിൽ പരിഭ്രാന്തിക്ക് ഇടയാക്കി. കുറച്ച് സമയം കരയിൽ ഉണ്ടായിരുന്നുവെങ്കിലും ആളുകളുടെ ശബ്ദം കേട്ടതോടെ ചീങ്കണ്ണി പുഴയിലേക്ക് മറയുകയായിരുന്നു. മുമ്പും നിരവധി തവണ ഈ പ്രദേശങ്ങളിൽ മുതല, ചീങ്കണ്ണി എന്നിവയെ കണ്ടിട്ടുണ്ട്. ഈയിടെയായി നീർനായകളും ഇവിടെ വർദ്ധിച്ചിട്ടുണ്ട്.