കുറ്റ്യാടി : കാസർക്കോട്ടെ പെരിയയിൽ കോൺഗ്രസ്സ് പ്രവർത്തകരായ കൃപേഷിനെയും ശരത്ത് ലാലിനെയും കൊലപ്പെടുത്തിയ അക്രമ രാഷ്ടീയത്തിനെതിരെ കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ സദസ് സംഘടിപ്പിച്ചു. കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം വി.സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എസ്.ജെ സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.പി കുമാരൻ സ്വാഗതം പറഞ്ഞു. മഠത്തിൽ ശ്രീധരൻ, ശ്രീജേഷ് ഊരത്ത്, സി.കെ.കുറ്റ്യാടി, പി.പി. ആലിക്കുട്ടി, സി.സി സൂപ്പി മാസ്റ്റർ, കേളോത്ത് അബ്ദുള്ള,സുരേഷ് ബാബു, കെ.പി മജീദ് മാസ്റ്റർ, കെ.കെ കുറ്റിയാടി, വിജീഷ് എ കെ.എൻ.സി നാരായണൻ, മംഗലശ്ശേരി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.