കുറ്റ്യാടി : ഓൾ കേരള ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു സി) കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് പ്രകാശൻ അമ്പലകുളങ്ങര വിതരണോദ്ഘാടനം നിർവ്വഹിച്ചു. പ്രസീദ് കണ്ണോത്ത് അദ്ധ്യക്ഷത വഹിച്ചു. രമേശൻ കോതോട്, മംഗലശ്ശേരി ബാലകൃഷ്ണൻ, പ്രഭാകരൻ കെ.സി, നാണു പാലോറ, കപ്പോര നാണു, ലിജിഷ കുറ്റ്യാടി എന്നിവർ സംസാരിച്ചു. യോഗത്തിൽ നിയോജക മണ്ഡലം ഭാരവാഹികളായി പ്രസീദ് കണ്ണോത്ത് (പ്രസിഡണ്ട്) രമേശൻ കോ തോട് (ജന:സിക്രട്ടറി) പ്രകാശൻ കെ സി (വൈസ് പ്രസിഡണ്ട് )നാണു കപ്പോര(ട്രഷർ ) എന്നിവരെ തിരഞ്ഞെടുത്തു.