കുറ്റ്യാടി: രാഷ്ട്രീയത്തിന്റെ പേരിൽ കേരളത്തിൽ നടക്കുന്ന ആക്രമണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ രാഷ്ടീയ നേതൃത്വങ്ങൾ തയ്യാറാവണമെന്ന് എം.ഇ.എസ് വടകര താലുക്ക് കമ്മിറ്റി യോഗം ആവശ്യപെട്ടു. ഡോ :ഡി.കെ ജമാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.വരയാലിൽ മൊയ് അദ്ധ്യക്ഷത വഹിച്ചു. കെ.എം.ഡി മുഹമ്മദ്, ഡോ: കെ.കെ ഖാദർ ,ജമാൽ പാറക്കൽ, കെ.ഇ.ഇസ്മയിൽ, കെ.ജി അ മ്മദ്, വി.കെ.ഇബ്രാഹിം, കല്ലാറ കുഞ്ഞമ്മദ്, എന്നിവർ പ്രസംഗിച്ചു. വടകര താലൂക്ക് കമ്മിറ്റി ഭാരവാഹികയായി വരയാലിൽ മൊയ്തു (പ്രസിഡണ്ട്) ടി. ഹൈദർ അലി (വൈസ് :പ്രസിഡണ്ട്) കോരങ്കോട്ട് ജമാൽ ,(സെക്രട്ടറി) റഷീദ് പട്ടത്തോളി (ജോ.. സിക്രട്ടറി) ഗഫൂർ (ട്രഷർ ) എന്നിവരെ തിരഞ്ഞെടുത്തു.