തലയോലപ്പറമ്പ് : കേരള കോ - ഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് വൈക്കം താലൂക്ക് വാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും ഇന്ന് വൈകിട്ട് 3ന് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ചാൾസ് ആന്റണി ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് പി.ജി.ഷാജിമോൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് കെ.കെ.സന്തോഷ് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സമിതിയംഗം ടി.ആർ.സുനിൽ, പ്രൊഫ.കെ.എസ്.ഇന്ദു, ജോർജ്ജ് ഫിലിപ്പ്, കെ.ഒ.ജോസ്, എൻ.കെ.സെബാസ്റ്റ്യൻ, അനിൽകുമാർ.വി.കെ തുടങ്ങിയവർ പ്രസംഗിക്കും.