തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 4157-ാം കരിപ്പാടം ശാഖയിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാവാർഷികാഘോഷം 6,7,8 തീയതികളിൽ നടക്കും. 6 ന് രാവിലെ 6.30 ന് ഗുരുപൂജ, ഗണപതിഹോമം, 7.30 ന് ഗുരുദേവകൃതികളുടെ ആലാപനം,വൈകിട്ട് 5 ന് വിളക്കുപൂജ, 6 ന് താലപ്പൊലി, 6.30 ന് ദീപാരാധന, 7.45 ന് ഗുരുദേവവചനാമൃതം, 8.15 ന് തിരുവാതിര, 9 ന് ഭരതനാട്യം, 7 ന് വൈകിട്ട് 5 ന് പമ്പമേളം, 6 ന് പുല്ലുവേലിയിൽ ജംഗ്ഷനിൽ നിന്നു രഥഘോഷയാത്ര, 6.30 ന് ദീപാരാധന, 8 ന് നൃത്ത അരങ്ങേറ്റം, 8.30 ന് നൃത്തനൃത്യങ്ങൾ, 8 ന് രാവിലെ 10 ന് ഗുരുദേവപ്രഭാഷണം, ഉച്ചയ്ക്ക് 12.30 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5 ന് സർവൈശ്വര്യപൂജ, 6.30 ന് ദീപാരാധന, 7 ന് പൂമൂടൽ, 8.30 ന് മിമിക്സ് മെഗാഷോ എന്നിവ നടക്കും.