punargeni

വൈക്കം : ടി.വി.പുരം ഗ്രാമപഞ്ചായത്ത് ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററിന്റെയും ജില്ലാ ഹോമിയോ ആശുപത്രി ആയുഷ് മാൻഭവ ക്ലിനിക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ ജീവിതശൈലീ രോഗ ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ ആന്റണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബീനാമോഹൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ടി.എസ്.സെബാസ്റ്റ്യൻ, സന്ധ്യ, നാച്ചുറോപ്പതി യോഗ വിദഗ്ദ്ധരായ ഡോ.അനിത, ഡോ.ഷീന, ഡോ.ജെസ്സി രേഖ, ഡോ.അനുഷ.ആർ.നായർ എന്നിവർ നേതൃത്വം നൽകി. ഡോ.സുവീണ ജീവിതശൈലികളെക്കുറിച്ച് ക്ലാസെടുത്തു. കവിത റെജി സ്വാഗതവും , മെഡിക്കൽ ഓഫീസർ മിനി.ജി.വർമ്മ നന്ദിയും പറഞ്ഞു.