mg-university-info

പരീക്ഷ തീയതി

നാലാം വർഷ ബി.ഫാം സപ്ലിമെന്ററി പരീക്ഷകൾ 20ന് ആരംഭിക്കും. പിഴയില്ലാതെ 5 വരെയും 500 രൂപ പിഴയോടെ 6 വരെയും 1000 രൂപ സൂപ്പർഫൈനോടെ 8 വരെയും അപേക്ഷിക്കാം. വിദ്യാർത്ഥികൾ പേപ്പറൊന്നിന് 30 രൂപ വീതം (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിനു പുറമെ അടയ്ക്കണം.


അപേക്ഷാ തീയതി

സ്‌കൂൾ ഒഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷനിലെ അഞ്ച്, ആറ് സെമസ്റ്റർ ബി.എ./ബി.കോം (സി.ബി.സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ 11 വരെയും 500 രൂപ പിഴയോടെ 12 വരെയും 1000 രൂപ സൂപ്പർഫൈനോടെ 14 വരെയും അപേക്ഷിക്കാം. വിദ്യാർത്ഥികൾ അപേക്ഷഫോമിന്റെ തുകയായി സെമസ്റ്ററൊന്നിന് 25 രൂപയും പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസും പരീക്ഷ ഫീസിന് പുറമെ അടയ്‌ക്കണം. പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഫീസായി 125 രൂപയും അടയ്ക്കണം. അപേക്ഷാഫോറം വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

പരീക്ഷാഫലം

ഒന്നു മുതൽ നാലു വരെ സെമസ്റ്റർ എം.എ സോഷ്യോളജി (ഓഫ് കാമ്പസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.


എട്ടാം സെമസ്റ്റർ ബി.എച്ച്.എം. (2014 അഡ്മിഷൻ റഗുലർ/2013, 2013ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർ എൽ.എൽ.ബി (ത്രിവത്സരംറഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.