ചങ്ങനാശേരി : ചാവറ പിതാവിന്റെ സംഭാവനകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കാത്തലിക് ഫെഡറേഷൻ ആവശ്യപ്പെട്ടു.ഒരു വർഷം നീണ്ടുനിൽക്കുന്ന ചാവറമഹോത്സവം 2019 ചങ്ങനാശേരിയിൽ സംഘടിപ്പിക്കാനും തീരുമാനിച്ചു. ചാവറാഭവൻ ഡയറക്ടർ ഫാ.തോമസ്‌കല്ലുകളം മഹോത്സവം ഉദ്ഘാടനം ചെയ്തു. കാത്തലിക് ഫെഡറേഷൻ ദേശീയപ്രസിഡന്റ് അഡ്വ. പി.പി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഔസേപ്പച്ചൻ ചെറുകാട്, സിസ്റ്റർ തെരേസ സി.എം.സി, ജിജി പേരകശ്ശേരി, നൈനാൻ തോമസ് മുളപ്പാൻമഠം, വർഗീസ് മാത്യു നെല്ലിക്കൽ, ജയിംസ് കല്ലുപാത്ര, തോമ്മാച്ചൻ വടുതല എന്നിവർ പ്രസംഗിച്ചു. ചിത്രം : ചാവറ മഹോത്സവം 2019 ന്റെ ഉദ്ഘാടനം ചാവറാഭവൻ ഡയറക്ടർ ഫാ. തോമസ് കല്ലുകളം സി.എം.ഐ ഉദ്ഘാടനം ചെയ്യുന്നു.