പൊൻകുന്നം: അഖില കേരള പാണർ സമാജം ഏഴാമത് സംസ്ഥാന സമ്മേളനത്തിന് പൊൻകുന്നത്ത് തുടക്കമായി. മഹാത്മാഗാന്ധി ടൗൺ ഹാളിലെ പി.എൻ.ബാലപ്പണിക്കർ നഗറിൽ നടന്ന സെമിനാർ സംസ്ഥാന രക്ഷാധികാരി ഡോ.പി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.ജി. ഗോപിനാഥൻ അദ്ധ്യക്ഷനായി. കെ എസ്.എസ് സംസ്ഥാന പ്രസിഡന്റ് എം.വി.ജയപ്രകാശ്, എ.കെ.പി.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എൻ.സുകുമാരൻ, സംസ്ഥാന സെക്രട്ടറി എസ്. ഭാസ്‌കരൻ സംസ്ഥന എക്‌സിക്യുട്ടീവ് അംഗം പന്മന വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
ഉച്ചകഴിഞ്ഞ് നടന്ന പൊതുസമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘടനം ചെയ്തു. കെ.ജി.ഗോപിനാഥൻ അദ്ധ്യക്ഷനായി. ഡോ.എൻ.ജയരാജ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. മുൻ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.ജയശങ്കർ, ടി.എസ്.രാജു, ഗാനരചയിതാവ് എം.എസ്.വാസുദേവൻ എന്നിവരെ ആദരിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജയാ ശ്രീധർ, ചലച്ചിത്ര സംവിധായകൻ ഡോ.ബിജുകുമാർ, പഞ്ചായത്ത് അംഗം കെ.ജി.കണ്ണൻ, സുനിൽ വലഞ്ചുഴി, പി.എൻ .സുകുമാരൻ, എൻ.രവീന്ദ്രൻ, പൊന്നമ്മ ചാലാപ്പള്ളി, അശോകൻ റാന്നി, കെ.എൻ.ധനപാലൻ എന്നിവർ പ്രസംഗിച്ചു. ഇന്ന് രാവിലെ പ്രതിനിധി സമ്മേളനം കെ.പി.എം.എസ് ജനറൽ സെക്രട്ടറി തുറവൂർ സുരേഷ് ഉദ്ഘാടനം ചെയ്യും. പി.സി.ജോർജ് എം.എൽ.എ മുഖ്യാതിഥിയാകും. ഉച്ചകഴിഞ്ഞ് പൊതുചർച്ച, തിരഞ്ഞെടുപ്പ്.