km-mani

കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളകോൺഗ്രസ് അധികസീറ്റ് ചോദിക്കുന്നത് സമ്മർദ്ദമല്ലെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം. മാണി പാലായിൽ പറഞ്ഞു. മുന്നണിയോട് അധികസീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ഘടകകക്ഷികൾക്ക് അവകാശമുണ്ട്. പരിഗണിക്കുമെന്നാണ് പ്രതീക്ഷ. ഇത് മുന്നണിയെ സമ്മർദ്ദത്തിലാക്കലല്ല. കൂടിയാലോചനകളിലൂടെ പ്രായോഗികവും രമ്യവുമായ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.