ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ വനിതകൾക്കും കൗമാരക്കാരായ പെൺകുട്ടികൾക്കുമായി ഗർഭാശയ കാൻസർ, വന്ധ്യത, മറ്റ് ഗർഭാശയ രോഗങ്ങൾ എന്നിവയെക്കുറിച്ച് ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ആനന്ദാശ്രമം ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ശോഭാ ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പി.എം.ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഡോ.സാം പി. എബ്രഹാം സെമിനാർ നയിച്ചു. വനിതാസംഘം യൂണിയൻ സെക്രട്ടറി എം.എസ്.രാജമ്മ സ്വാഗതവും, വൈസ് പ്രസിഡന്റ് കെ.എൽ.ലളിതമ്മ നന്ദിയും പറഞ്ഞു.