ഇളങ്ങുളം : മുത്താരമ്മൻകോവിലിൽ അമ്മൻകൊട ഉത്സവം ഇന്നു തുടങ്ങും. രാവിലെ 7.30 ന് ദേവീഭാഗവത പാരായണം, 10.30ന് നാരായണീയ പാരായണം, 6.30 ന് നാഗസ്വരക്കച്ചേരി, 7.30 ന് കാവടി, കുംഭകുട ഹിഡുംബൻപൂജ, വിൽപ്പാട്ട്, 9.30 ന് നൃത്തം, പുലർച്ചെ 1.30 ന് കുടിയിരുത്തുകുരുതി, വിൽപ്പാട്ട്. നാളെ 6 ന് എണ്ണക്കുടം, കുത്തിയോട്ടം, 9.30ന് കാവടിയാട്ടം, നാഗർകോവിൽ വി.കെ.കുമാറിന്റെ പമ്പമേളം, 1 ന് പ്രസാദമൂട്ട്, 2.30 ന് വടക്കേഇളങ്ങുളം മാരിയമ്മൻ കോവിലിലേക്ക് എഴുന്നള്ളത്ത്, 5 ന് നാമസങ്കീർത്തനലഹരി, 7 ന് കഥാപ്രസംഗം, 8 ന് എതിരേല്പ്, 10 ന് കരകം, അഗ്‌നികരകം, കുംഭകുടം, ഗരുഡൻപറവ എഴുന്നള്ളത്ത്. ബുധനാഴ്ച രാവിലെ എട്ടിന് ഭരണിക്കാവ് ശിവകുമാറിന്റെ സംഗീതസദസ്, 10ന് പൊങ്കാല, മഞ്ഞൾനീരാട്ട്, കുരുതി, 12.30 ന് മഹാപ്രസാദമൂട്ട്. കുരുതിയ്ക്ക് ശേഷം 12 നാണ് പിന്നീട് നടതുറപ്പും പൂജയും. അന്ന് കുരുതിയും പൊങ്കാലയും വീണ്ടും നടക്കും.