വൈക്കം: പുഴവായി കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം ഇന്ന് ആറാട്ടോടെ സമാപിക്കും. രാവിലെ 5 ന് നിർമ്മാല്യം 5.40 ന് ഗണപതി ഹോമം, 6 ന് ഹരിനാമകീർത്തനം 11.30 ന് തിരുവോണ സദ്യ. വൈകിട്ട് 5ന് ആറാട്ടെഴുന്നള്ളിപ്പ്. വലിയാന പുഴയുടെ സമീപമുള്ള ആറാട്ട് കടവിൽ നടക്കുന്ന ചടങ്ങിൽ തന്ത്രി മോനാട്ട് മന ഗോവിന്ദൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് ആറാട്ട് വരവേല്പ്, രാത്രി 8 ന് വിളക്ക്, വലിയ കാണിക്ക.