തലയോലപ്പറമ്പ് : സെന്റ് ജോർജ് പള്ളിയിലെ സംയുക്ത തിരുനാൾ സമാപിച്ചു. ഇന്നലെ നടന്ന കുർബാനയ്ക്ക് എറണാകുളം അങ്കമാലി അതിരൂപത ചാൻസലർ ഫാ.ജോസ് പൊള്ളയിൽ മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് പ്രദക്ഷിണം നടന്നു. പള്ളിയങ്കണത്തിൽ നടന്ന മത സൗഹാർദ്ദ സമ്മേളനത്തിൽ മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി, ഇടവക വികാരി ഫാ.ജോൺ പുതുവ, തലയോലപ്പറമ്പ് ജുമാ മസ്ജിദ് ഇമാം അബ്ദുൾറഹ്മാൻ മുസലിയാർ തുടങ്ങിയവർ പ്രസംഗിച്ചു. സാംസ്‌കാരിക സംഗമത്തിൽ ഫാ. ജോൺ പുതുവ, സണ്ണി ചെറിയാൻ,കുര്യൻ തലയോലപ്പറമ്പ്, പി.ജെ.എബ്രഹാം എന്നിവരുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു.