വൈക്കം : എസ്.എൻ.ഡി.പി യോഗം വടയാർ കിഴക്കേക്കര ശാഖയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ 4-ാമത് പ്രതിഷ്ഠാവാർഷികവും കുടുംബസംഗമവും ഇന്ന് നടക്കും. രാവിലെ 5.30 ന് മഹാഗണപതിഹോമം, 9 ന് ധർമ്മശാസ്താവിന് നവകലശാഭിഷേകം ഗോളക ചാർത്തി വിശേഷാൽ പൂജ, 9.30 ന് ഗുരുദേവ ക്ഷേത്രത്തിൽ കലശാഭിഷേകം, മഹാഗുരുപൂജ, 10 ന് ഗുരുദേവ പ്രഭാഷണം, 12 ന് പ്രസാദ കഞ്ഞി, വൈകിട്ട് 6.30 ന് ദീപാരാധന, ദീപക്കാഴ്ച, ഭജന.