വൈക്കം : എസ്.എൻ.ഡി.പി യോഗം ചെമ്മനത്തുകര വടക്ക് ശാഖയിലെ ബ്രഹ്മചൈതന്യ ക്ഷേത്രത്തിലെ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ പ്രതിഷ്ഠാ വാർഷികം 7, 8, 9 തീയതികളിൽ നടക്കും. 7 ന് രാവിലെ 7.15ന് ഗുരുഭാഗവതംപാരായണം, 8.30ന് നാരായണീയപാരായണം, 10.30ന് ഗുരുദേവഅഷ്ടോത്തര സ്വയമേവ അർച്ചന, 11 ന് ചതയപ്രാർത്ഥന, 12 ന് മഹാഗുരുപൂജ, 12.30 ന് അന്നദാനം, 5.30 ന് വിദ്യാരാജഗോപാലമന്ത്രാർച്ചന, 6.30 ന് ദീപാരാധന, ദീപക്കാഴ്ച, തുടർന്ന് നാമസങ്കീർത്തനം, 8 ന് പ്രസാദകഞ്ഞി, 8 ന് രാവിലെ 8 ന് നാരായണീയപാരായണം, 11.30 ന് മഹാഗുരുപൂജ, തുടർന്ന് സർപ്പംപൂജ, തളിച്ചുകൊട, അന്നദാനം, 6.30 ന് ദീപാരാധന, ദീപക്കാഴ്ച, 7.30 ന് ഗുരുപൂജ, ഗണപതിപൂജ തുടർന്ന് കലാപരിപാടികൾ. 9 ന് രാവിലെ 9.30ന് കലശപൂജ, 10.30 ന് കലശാഭിഷേകം, 11ന് പ്രഭാഷണം, തുടർന്ന് മഹാഗുരുപൂജ, 1 ന് മഹാപ്രസാദമൂട്ട്, 6.30 ന് വിശേഷാൽദീപാരാധന, ദീപക്കാഴ്ച, താലപ്പൊലിവരവ്, 7 ന് ദൈവദശകം, ആലാപനം.