വൈക്കം : എസ്.എൻ.ഡി.പി യോഗം കൊതവറ ശാഖയിലെ കെ.ആർ.നാരായണൻ സ്മാരക കുടുംബയൂണിറ്റ് വാർഷികവും കുടുംബസംഗമവും യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.വി.ഷാജി അദ്ധ്യക്ഷത വഹിച്ചു. കെ.ടി. അനിൽകുമാർ അനുഗ്രഹ പ്രഭാഷണം നടത്തി. പി.എം.വിമൽകുമാർ, മനോജ് മാവുങ്കൽ, ബിന്ദു തമ്പാൻ, അഭിലാഷ്, കെ.വി.പ്രസന്നൻ, പി.എസ്.കരുണാകരൻ, മഞ്ജു സതീഷ്‌കുമാർ, കെ.എം.മനീഷ എന്നിവർ പ്രസംഗിച്ചു.