കോട്ടയം: ഏറ്റുമാനൂർ ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവം ഏഴ് മുതൽ 16വരെ നടക്കും. 14നാണ് ഏഴരപ്പൊന്നാന ദർശനം. 15ന് പള്ളിവേട്ടയും 16ന് ആറാട്ടും നടക്കും.

ഏഴിന് രാവിലെ 9.40നു നടക്കുന്ന കൊടിയേറ്റിന് തന്ത്രിമാരായ കണ്ഠരര് മോഹനര്, കണ്ഠരര് രാജീവര്, മേൽശാന്തി തളിയിൽ വാരിക്കാട്ടില്ലത്ത് കേശവൻ സത്യേഷ് എന്നിവർ കാർമികത്വം വഹിക്കും. 10.30ന് സാംസ്കാരിക സമ്മേളനവും കലാപരിപാടികളുടെ ഉദ്ഘാടനവും. 11ന് പ്രസാദമൂട്ട്. എട്ടിന് രാവിലെ ഏഴിന് ശ്രീബലി. ഒന്നിന് ഉത്സവബലി, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, രാത്രി 10.30ന് നൃത്തനിശ. ഒമ്പതിന് രാവിലെ ഏഴിന് ശ്രീബലി. തുടർന്ന് പഞ്ചാരിമേളം. ഉച്ചയ്ക്ക് ഒന്നിന് ഉത്സവ ബലി ദർശനം. വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി. രാത്രി ഒമ്പതിന് വിളക്ക്. 10ന് രാവിലെ 7ന് ശ്രീബലി, ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദർശനം. 2.45ന് ട്രിപ്പിൾ തായമ്പക.വൈകിട്ട് 5ന് കാഴ്ചശ്രീബലി, രാത്രി 9ന് കഥകളി. 11ന് പതിവ് ചടങ്ങുകൾ, വൈകിട്ട് 6.30ന് താലപ്പൊലി സമർപ്പണം, രാത്രി 9ന് കഥകളി. 12ന് രാവിലെ ഏഴിന് ശ്രീബലി, ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദർശനം, രാത്രി 6.30ന് താലപ്പൊലി സമർപ്പണം, 10.30ന് നൃത്തനൃത്യങ്ങൾ, 12.30ന് ബാലെ. 13ന് പതിവ് ചടങ്ങുകൾ, രാത്രി 6.30ന് താലപ്പൊലി സമർപ്പണം, 9ന് വിളക്ക്, തുടർന്ന് ഭക്തിഗാനമേള, 11ന് നൃത്തനിശ. 14ന് രാവിലെ ശ്രീബലി, തുടർന്ന് നടൻ ജയറാമിന്റെ സ്പെഷ്യൽ പഞ്ചാരിമേളം, 11ന് മഹാപ്രസാദമൂട്ട്, ഉച്ചയ്ക്ക് 1ന് ഉത്സവബലി ദർശനം, വൈകിട്ട് 5ന് കാഴ്ചശ്രീബലി. രാത്രി 6.30ന് ദേശതാലപ്പൊലി, 7ന് താലപ്പൊലിയും അയ്മ്പൊലിയും. രാത്രി 12ന് ഏഴരപ്പൊന്നാന ദർശനവും വലിയകാണിക്കയും. 2ന് വലിയവിളക്ക്. 15ന് രാവിലെ ഏഴിന് ശ്രീബലി, കുടമാറ്റം. മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ മേജർസെറ്റ് പഞ്ചാരിമേളം. ഉച്ചയ്ക്ക് 11ന് മഹാപ്രസാദമൂട്ട്, 1ന് ഉത്സവബലി ദർശനം. രാത്രി 6.30ന് താലപ്പൊലി സമർപ്പണം, 9.30ന് ഭക്തിഗാനമേള, രാത്രി 12ന് പള്ളിനായാട്ട് പുലർച്ചെ മൂന്നിന് വെടിക്കെട്ട്. 16ന് രാവിലെ 10ന് മഹാപ്രസാദമൂട്ട്. 11.30ന് ആറാട്ട്പുറപ്പാട്, രാത്രി ഒന്നിന് ആറാട്ട് എതിരേൽപ്പ്.