mg-uni
mg uni

അപേക്ഷ തീയതി

മൂന്ന്, നാല് സെമസ്റ്റർ എം.എ. ഇംഗ്ലീഷ് സപ്ലിമെന്ററി (പ്രൈവറ്റ്) പരീക്ഷകൾക്ക് പിഴയില്ലാതെ ആറു വരെയും 500 രൂപ പിഴയോടെ ഏഴു വരെയും 1000 രൂപ സൂപ്പർഫൈനോടെ എട്ടുവരെയും അപേക്ഷിക്കാം.

പരീക്ഷാഫലം

മൂന്നാം വർഷ ബാച്ചിലർ ഒഫ് ഫിസിയോ തെറാപ്പി (2008 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.


എം.എസ്‌സി അന്തിമ സ്ഥാനപട്ടിക

നാലാം സെമസ്റ്റർ എം.എസ്‌സി ബയോസ്റ്റാറ്റിസ്റ്റിക്‌സ് (പി.ജി.സി.എസ്.എസ്.) പരീക്ഷയുടെ അന്തിമ സ്ഥാനപട്ടിക പ്രസിദ്ധീകരിച്ചു. പാലാ സെന്റ് തോമസ് കോളേജിലെ ഫെബ അന്ന വർഗീസ്, എം.ആർ. ജയലക്ഷ്മി, ബി. മാളവിക എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.


നാലാം സെമസ്റ്റർ എം.എസ്‌സി സുവോളജി (പി.ജി.സി.എസ്.എസ്.) പരീക്ഷയുടെ അന്തിമ സ്ഥാനപട്ടിക പ്രസിദ്ധീകരിച്ചു. മൂവാറ്റുപുഴ നിർമ്മല കോളേജിലെ എം. ആതിര, കോട്ടയം സി.എം.എസ്. കോളേജിലെ അയന സുഗുണൻ, കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ ലിജി സജു എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.


നാലാം സെമസ്റ്റർ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് (പി.ജി. സി.എസ്.എസ്.) പരീക്ഷയുടെ അന്തിമ സ്ഥാനപട്ടിക പ്രസിദ്ധീകരിച്ചു. പിറവം ബി.പി.സി. കോളേജിലെ മെറിൻ അലിയാസ്, മാറമ്പള്ളി എം.ഇ.എസ്. കോളേജിലെ അമൃത ജയകുമാർ, ഏറ്റുമാനൂർ ഏറ്റുമാനൂരപ്പൻ കോളേജിലെ നിമ്മി ഷാജി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

നാലാം സെമസ്റ്റർ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് (പി.ജി. സി.എസ്.എസ്.) പരീക്ഷയുടെ അന്തിമ സ്ഥാനപട്ടിക പ്രസിദ്ധീകരിച്ചു. ചേർപ്പുങ്കൽ ബി.വി.എം. ഹോളി ക്രോസ് കോളേജിലെ ടി.ഡി. അഖില, അഞ്ജു ശശി, കോന്നി എസ്.എ.എസ്. എസ്.എൻ.ഡി.പി യോഗം കോളേജിലെ എസ്. സൗമ്യ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.