pizahk

പിഴക് : ളാലം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പിഴക് ജയ്ഹിന്ദ് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന് പുതിയ എൽ.ഇ.ഡി ടിവി, അലമാര ,അൻപത് കസേരകൾ ഉൾപ്പെടെ ഒരു ലക്ഷം രൂപയുടെ ഉപകരണങ്ങൾ നൽകി. ളാലം ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൗളിറ്റ് തങ്കച്ചൻ ഉപകരണങ്ങൾ കടനാട് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ലൈബ്രറി പ്രസിഡന്റുമായ ഷിലു
കൊടൂരിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗം അഡ്വ.ആന്റണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കടനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സാബു പൂവത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തി.ലൈബ്രേറിയൻ വി.ഡി.ജോസഫ് , കമ്മിറ്റി അംഗങ്ങളായ അരുൺ വിജയൻ ,അനൂപ് പറത്താനം എന്നിവർ പ്രസംഗിച്ചു.