വൈക്കം: പ്രളയത്തെ അതിജീവിച്ച് നെൽകൃഷിയിൽ നൂറുമേനി വിളവ് നേടിയ അഭിമാനത്തോടെ കൊടൂപ്പാടത്ത് കർഷക കൂട്ടായ്മയിൽ വീണ്ടും കൃഷിയിറക്കുന്നു. ആറേക്കർ സ്ഥലത്ത് 12 ഇനത്തിൽപ്പെട്ട ജൈവപച്ചക്കറി കൃഷിയാണ് പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെ നടപ്പാക്കുന്നത്. വിത്ത് നടീൽ പഞ്ചായത്ത് പ്രസിഡന്റ് പി.വി.ഹരിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ശരത് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ റെയ്ച്ചൽ സോഫിയ, കൃഷി അസ്സിസ്റ്റന്റ്മാരായ ബീന, രാജേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബി.രമ എന്നിവർ പ്രസംഗിച്ചു. ശിവദാസ് പത്തുപറയിൽ, ലക്ഷ്മണൻ ഗോപസദനം, രാജാറാം പുതിയിടത്ത്, തിലകൻ കൈതവളപ്പിൽ, ഉഷ പുതിയിടത്ത്, രജനി പത്തുപറയിൽ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി.