കടപ്പൂര് : എസ്.എൻ.ഡി.പി യോഗം കടപ്പൂര് ശാഖയിൽ പ്രതിഷ്ഠാ വാർഷിക മഹോത്സവം നാളെ മുതൽ 9 വരെ നടക്കും. നാളെ രാവിലെ 9 ന് അഷ്ടപദിലയം. 10 ന് കൊടിയേറ്റ് ശാഖാ പ്രസിഡന്റ് ദിവാകരൻ കാപ്പിലോരത്ത് നിർവഹിക്കും. തന്ത്രിമാരായ സനീഷ് വൈക്കം, രാജേഷ് വൈക്കം എന്നിവർ കാർമ്മികത്വം വഹിക്കും. 10.15 ന് കലാപരിപാടികളുടെ ഉദ്ഘാടനം മീനച്ചിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ എ.ജി തങ്കപ്പൻ നിർവഹിക്കും. 10.30 ന് കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറി പുന്നല ശ്രീകുമാറിന്റെ പ്രഭാഷണം, ഉച്ചയ്ക്ക് 12.30 ന് ലഹരിക്കെതിരെയുള്ള ബോധവത്ക്കരണ പരിപാടി ജില്ലാ പൊലീസ് ചീഫ് ഹരിശങ്കർ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1ന് പ്രസാദമൂട്ട്, വൈകിട്ട് 7.30 ന് വിദ്യാഭ്യാസ അവാർഡ് വിതരണം മോൻസ് ജോസഫ് എം.എൽ.എ നിർവഹിക്കും. ശാഖാ പ്രസിഡന്റ് ദിവാകരൻ കാപ്പിലോരത്ത് അദ്ധ്യക്ഷത വഹിക്കും. ഷാജി അറയ്ക്കൽ, പ്രൊഫ.പി.വി സുനിൽകുമാർ, ചെറിയാൻ മാത്യു, ലിജി സജി, വിജയകുമാർ കുഴിമുള്ളിൽ, ശശിധരൻ കാപ്പിലോരത്ത് എന്നിവർ സംസാരിക്കും. 8 ന് നൃത്തസന്ധ്യ. 8 ന് രാവിലെ 8 ന് ഗുരുദേവ ഭാഗവതപാരായണം, വൈകിട്ട് 5 ന് സർവൈശ്വര്യ പൂജ, രാത്രി 8 ന് മെഗാ സ്റ്റേജ് ഡ്രാമാ. 9 ന് രാവിലെ 8 ന് ഗുരുദേവ കൃതികളുടെ ആലാപനം, ഉച്ചകഴിഞ്ഞ് 3.30 ന് ഘോഷയാത്ര, രാത്രി 9.30 ന് മഹാപ്രസാദമൂട്ട്, രാത്രി 10 ന് ഗാനമേള.