mg-university-info
mg university info

പരീക്ഷ മാറ്റി

സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിൽ ഇന്നു നടത്താനിരുന്ന എം.എഡ്. ഡിഗ്രി മൂന്നാംസെമസ്റ്റർ (201719) ടീച്ചിംഗ്, റിസർച്ച്, ഇന്നവേഷൻസ് ആൻഡ് ഇഷ്യൂസ് ഇൻ ടീച്ചർ എഡ്യുക്കേഷൻ (എസ്.പി.എസ്. 511) പരീക്ഷ 20 ലേക്ക് മാറ്റി.

പ്രാക്ടിക്കൽ

ബി.എ. ഒന്നാംസെമസ്റ്റർ മ്യൂസിക് മൃദംഗം സി.ബി.സി.എസ്.(2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീ അപ്പിയറൻസ്), സി.ബി.സി.എസ്.എസ്.(20132016 അഡ്മിഷൻ റീ അപ്പിയറൻസ്/സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ 12, 13 തീയതികളിൽ ആർ.എൽ.വി കോളേജിൽ നടക്കും.

മൂന്നാം സെമസ്റ്റർ എം.എസ്‌സി ബോട്ടണി (സി.എസ്.എസ്. റഗുലർ/റീ അപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 12 മുതൽ 15 വരെ അതത് കോളജുകളിൽ നടക്കും.

എക്‌സാമിനർ സമിതി യോഗം

മൂന്നാം സെമസ്റ്റർ എം.എസ്‌സി ബോട്ടണി (സി.എസ്.എസ്. റഗുലർ/റീ അപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷയുടെ എക്‌സാമിനർ സമിതി യോഗം ഏഴിന് രാവിലെ 11ന് സർവകലാശാലയിലെ 201ാം നമ്പർ മുറിയിൽ നടക്കും.

പരീക്ഷഫലം

എം.ടെക് നാലാം സെമസ്റ്റർ (റഗുലർ, സപ്ലിമെന്ററി, മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. നാലാംസെമസ്റ്റർ വിജയിച്ച സപ്ലിമെന്ററി, മേഴ്‌സി ചാൻസ് വിദ്യാർത്ഥികൾ കൺസോളിഡേഷന് അപേക്ഷിക്കണം.

മൂന്നാം സെമസ്റ്റർ എം.എസ്‌സി കമ്പ്യൂട്ടർ എൻജിനിയറിംഗ് ആൻഡ് നെറ്റ്‌വർക് ടെക്‌നോളജി , ഒന്നാം സെമസ്റ്റർ എം.എസ്‌സി കമ്പ്യൂട്ടർ എൻജിനിയറിംഗ് ആൻഡ് നെറ്റ്‌വർക് ടെക്‌നോളജി ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 19 വരെ അപേക്ഷിക്കാം.

എം.എസ്‌സി മാത്തമാറ്റിക്‌സ് (ഓഫ് കാമ്പസ്‌സപ്ലിമെന്ററി/മേഴ്‌സി ചാൻസ് സെമസ്റ്റർ ഒന്നു മുതൽ നാലുവരെ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം.

ഒന്നാംവർഷ ബി.ഫാം (സപ്ലിമെന്ററിപഴയ, പുതിയ സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 13 വരെ അപേക്ഷിക്കാം.

പ്രൈവറ്റ് രജിസ്‌ട്രേഷൻ

ബിരുദ/ബിരുദാനന്തര കോഴ്‌സുകളുടെ പ്രൈവറ്റ് രജിസ്‌ട്രേഷന് 3000 രൂപ സൂപ്പർ ഫൈനോടെ ഫുൾ കോഴ്‌സുകൾക്ക് ഓൺലൈനായും ഫുൾ കോഴ്‌സ് ഇതര കോഴ്‌സുകൾക്ക് ഓഫ്‌ലൈനായും 12 മുതൽ 14 വരെ അപേക്ഷിക്കാം. അപേക്ഷയും അനുബന്ധ രേഖകളും 16നകം പ്രൈവറ്റ് രജിസ്‌ട്രേഷൻ വിഭാഗത്തിലെ എട്ടാം നമ്പർ മുറിയിൽ എത്തിക്കണം. ഫോൺ: 0481 2733365, 2733455, 2733427, 2731020.

തീയതി നീട്ടി

എം.എ മൂന്നും നാലും സെമസ്റ്റർ ഇംഗ്ലീഷ് സപ്ലിമെന്ററി (പ്രൈവറ്റ്) പരീക്ഷയ്ക്ക് പിഴയില്ലാതെ ആറു വരെയും 500 രൂപ പിഴയോടെ ഏഴുവരെയും 1000 രൂപ സൂപ്പർഫൈനോടെ എട്ടുവരെയും അപേക്ഷിക്കാം.

നാലാംസെമസ്റ്റർ യു.ജി.(2017 അഡ്മിഷൻ സി.ബി.സി.എസ്. റഗുലർ) പരീക്ഷയ്ക്ക് പിഴയില്ലാതെ എട്ടുവരെ ഓൺലൈനായി രജിസ്‌ട്രേഷൻ നടത്താം.

എം.ഫിൽ പ്രവേശനം

സ്‌കൂൾ ഒഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സിലെ 2018 19 എം.ഫിൽ കോഴ്‌സിലേക്കുള്ള പ്രവേശനപരീക്ഷ 12ന് രാവിലെ 11ന് സ്‌കൂൾ ഒഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സിൽ നടക്കും. ഇന്റർവ്യൂ 13ന് രാവിലെ 10ന് നടക്കും.