ചങ്ങനാശ്ശേരി : 5ാമത് ആനന്ദാശ്രമ തീർത്ഥാടനവും 89ാമത് മകരചതയ ഉത്സവവും ഇന്ന് മുതൽ 10 വരെ നടക്കും. എല്ലാ ദിവസവും രാവിലെ അഞ്ചിന് പള്ളിയുണർത്തൽ 5.30ന് നിർമ്മാല്യദർശനം, ആറിന് ഉഷപൂജ, ഗണപതിഹോമം, ഉച്ചയ്ക്ക് 12.30ന് പ്രസാദമൂട്ട്, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച എന്നിവയുണ്ടായിരിക്കും. ഒന്നാം ദിവസമായ ഇന്ന് രാവിലെ 10ന് കലശപൂജ, 11 ന് കലശാഭിഷേകം, 12ന് മകരചതയ പൂജ, മഹാഗുരുപൂജ, ഉച്ചപൂജ, വൈകന്നേരം നാലിന് പ്രസാദ ശുദ്ധി, കൊടിക്കയർ സമർപ്പണം, 5.30 ന് കൊടിക്കൂറ സമർപ്പണം, 6.30ന് വിശേഷാൽ ദീപാരാധന ദീപക്കാഴ്ച തുടർന്ന് താന്ത്രികാചാര്യൻ കോതനല്ലൂർ വിനോദ് തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി മോനിഷ് ശാന്തികളുടെയും മുഖ്യകാർമികത്വം കൊടിയേറ്റ് എന്നിവ നടക്കും. തുടർന്ന് കൊടിമരച്ചുവട്ടിൽ പറ, 7.30ന് അത്താഴപൂജ, 7.45ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, കരോക്കെ ഗാനമേള. നാളെ വൈകുന്നേരം 5.30ന് വിശേഷാൽ ഗുരു പൂജയ്ക്കുള്ള നിവേദ്യദ്രവ്യ സമർപ്പണം, ഏഴിന് നെയ്‌വിളക്ക്, 7.30ന് അത്താഴപൂജ 7.45 വിഷ്വൽ ഗാനമേള എന്നിവ നടക്കും.