varshikam

തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 1394-ാം നമ്പർ കിച്ചേരി - കുലയിറ്റികര ശാഖയിലെ ഗുരുദേവക്ഷേത്ര പ്രതിഷ്ഠയുടെ 19-ാമത് വാർഷികാഘോഷവും ശ്രീനാരായണ സംഗമവും യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ അഡ്വ.രാജൻ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി കെ.എൻ വിശ്വംഭരൻ, എം.കെ മോഹനൻ, സന്തോഷ് മൈക്കുഴിയിൽ, അമ്പിളി, സുജാരമണൻ, രഞ്ജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ശാഖാ പ്രസിഡന്റ് പി.ഡി മുരളീധരൻ സ്വാഗതം പറഞ്ഞു. തുടർന്ന് ഗുരു പൂജ, ദീപക്കാഴ്ച്ച, പ്രസാദമൂട്ട്, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടന്നു.