ഈരാറ്റുപേട്ട : ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തുന്നവർക്ക് ഇടവേളയിൽ പുസ്തകങ്ങൾ വായിക്കാൻ അവസരം. എൻ.എസ്.എസ് ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അരുവിത്തുറ സെന്റ് ജോർജ് ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റാണ് ഈരാറ്റുപേട്ട ഗവ. ആശുപത്രിയിൽ ഈ സേവനം ഒരുക്കിയിരിക്കുന്നത്. പതിനായിരത്തിലധികം രൂപ വിലവരുന്ന പുസ്തകങ്ങളുടെ ശേഖരമാണുള്ളത്. സപ്തദിന ക്യാമ്പനോട് അനുബന്ധിച്ച് വീടുകൾ തോറും കയറി ശേഖരിച്ച പുസ്തകങ്ങളാണ് പൊതുജനങ്ങൾക്കായി സമർപ്പിച്ചിരിക്കുന്നത്.
വായനശാലയുടെ ഉദ്ഘാടനം നഗരസഭാ വൈസ് ചെയർപേഴ്‌സൺ ബൽക്കീസ് നവാസ് നിർവഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ പി.ജെ മാത്യു അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ജോസ് വള്ളിക്കാപ്പിൽ, എൻ.എസ്.എസ് ഈരാറ്റുപേട്ട ക്ലസ്റ്റർ കൺവീനർ ബൈജു ജോക്കബ്, പ്രോഗ്രാം ഓപീസർ സജി സെബാസ്റ്റ്യൻ തുടങ്ങിയവർ സംബന്ധിച്ചു.