തലയോലപ്പറമ്പ് : കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് വൈക്കം താലൂക്ക് കമ്മിറ്റിയുടെ നേത്യത്വത്തിൽ സഹകാരി സംഗമം നടത്തി. തലയോലപ്പറമ്പ് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന സംഗമം എംപ്ലോയിസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ.കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി.ജി.ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.ടി.എ. സംസ്ഥാന വനിതാസെൽ ചെയർപേഴ്സൺ പ്രൊഫ.കെ.എസ്.ഇന്ദു മുഖ്യപ്രഭാഷണം നടത്തി. സർവീസിൽ നിന്നു വിരമിച്ച ജീവനക്കാർക്ക് ജില്ലാ സെക്രട്ടറി ജോർജ് ഫിലിപ്പ് ഉപഹാരം നൽകി. താലൂക്ക് സെക്രട്ടറി കെ.ഒ.ജോസ്, സംസ്ഥാന സമിതി അംഗം ടി.ആർ.സുനിൽ, പി.ടി.അനിൽകുമാർ, എൻ.കെ.സെബാസ്റ്റ്യൻ, ജോസ് ജെയിംസ്, ബേബി മാത്യൂ, വി.കെ.അനിൽകുമാർ, പി.ആർ.മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.