mg-university
MG university

പരീക്ഷാഫലം

സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിൽ നടത്തിയ പി എച്ച്.ഡി. കോഴ്‌സ് വർക്ക് (എഡ്യുക്കേഷൻ സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ എം.ഫിൽ കെമിസ്ട്രി (ഇനോർഗാനിക്, ഓർഗാനിക്, ഫിസിക്കൽ, പോളിമർ) സി.എസ്.എസ്. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ എം.ടെക്. പോളിമർ സയൻസ് ആന്റ് ടെക്‌നോളജി (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ എം.എ. സിനിമ ആൻഡ് ടെലിവിഷൻ, എം.എ. മൾട്ടീമീഡിയ, എം.എ. ആനിമേഷൻ, എം.എ. ഗ്രാഫിക് ഡിസൈൻ (സി.എസ്.എസ് 2017 അഡ്മിഷൻ റഗുലർ/2012 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 11ന് ആരംഭിക്കും.

പരീക്ഷ തീയതി

ആറാം സെമസ്റ്റർ യു.ജി സി.ബി.സി.എസ്.എസ് (2016 അഡ്മിഷൻ റഗുലർ/2013-15 അഡ്മിഷൻ റീ അപ്പിയറൻസ്) പരീക്ഷകൾ മാർച്ച് 12 ന് ആരംഭിക്കും.

നാലാം സെമസ്റ്റർ യു.ജി. സി.ബി.സി.എസ്.എസ് (2013-16 അഡ്മിഷൻ റീ അപ്പിയറൻസ്) പരീക്ഷകൾ മാർച്ച് 13 ന് ആരംഭിക്കും.

മൂന്ന്, നാല് സെമസ്റ്റർ എം.എ. പ്രൈവറ്റ് (2016 അഡ്മിഷൻ റഗുലർ, 2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ അദാലത്ത്‌ സ്‌പെഷ്യൽ മേഴ്‌സി ചാൻസ് 2018) പരീക്ഷ യഥാക്രമം 22 നും മാർച്ച് 11 നും ആരംഭിക്കും.

മൂന്ന്, നാല് സെമസ്റ്റർ രണ്ടാം വർഷ എം.കോം. പ്രൈവറ്റ് (2016 അഡ്മിഷൻ റഗുലർ, 2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ അദാലത്ത് സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) പരീക്ഷ യഥാക്രമം 22 നും മാർച്ച് 11 നും ആരംഭിക്കും.

മൂന്ന്, നാല് സെമസ്റ്റർ രണ്ടാംവർഷ എം.എസ് സി. പ്രൈവറ്റ് (2016 അഡ്മിഷൻ റഗുലർ, 2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ അദാലത്ത് സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) പരീക്ഷ യഥാക്രമം 22നും മാർച്ച് 11 നും ആരംഭിക്കും.

എം.ഫിൽ സീറ്റൊഴിവ്

പ്യൂവർ ആന്റ് അപ്ലൈഡ് ഫിസിക്‌സിൽ എം.ഫിൽ 2018 19 ബാച്ചിൽ പട്ടികജാതി വിഭാഗത്തിൽ രണ്ടൊഴിവുണ്ട്. അർഹരായവർ യോഗ്യത രേഖകളുടെ അസൽ സഹിതം 15 ന് വൈകിട്ട് നാലിനകം ഓഫീസിൽ എത്തണം. ഫോൺ: 0481 2731043.