പൊൻകുന്നം : കേരളാകോൺഗ്രസ്(എം) വൈസ്‌ചെയർമാൻ ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്രയ്ക്ക് നാളെ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നത്ത് സ്വീകരണം നൽകും. ജില്ലാ അതിർത്തിയായ മുണ്ടക്കയത്ത് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം സ്വീകരിക്കും. 11.30 ന് പൊൻകുന്നത്ത് എത്തും. പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്ന് നിയോജകമണ്ഡലം പ്രസിഡന്റ് എ.എം.മാത്യു ആനിത്തോട്ടത്തിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. രാജേന്ദ്രമൈതാനത്ത് ചേരുന്ന പൊതുസമ്മേളനം മുൻ എം.പി എൻ.പീതാംബരകുറുപ്പ് ഉദ്ഘാടനം ചെയ്യും. ഡോ.എൻ.ജയരാജ് എം.എൽ.എ ആമുഖ പ്രഭാഷണം നടത്തും. അയർക്കുന്നം, കോട്ടയം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ചങ്ങനാശേരിയിൽ പര്യടനം പൂർത്തിയാകും.