പാലാ : റോഡ് അപകടങ്ങൾ വർദ്ധിച്ച് വരുന്നതിന് പ്രധാന കാരണം ഡ്രൈവർമാരുടെ അശ്രദ്ധയാണെന്ന് പാലാ ജോയിന്റ് ആർ.ടി.ഒ കെ.ഷിബു അഭിപ്രായപ്പെട്ടു. റോഡ് സുരക്ഷാബോധവത്ക്കരണ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമങ്ങൾ പാലിച്ച് വാഹനമോടിക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണം. മൊബൈൽഫോൺ ഉപയോഗവും, ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നതുമാണ് ഭൂരിഭാഗം അപകടങ്ങൾക്കും കാരണമെന്നും അദ്ദേഹം പറഞ്ഞു. പാലാ സെന്റ്‌ തോമസ്‌കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ. ജെയിംസ്‌ജോൺ മംഗലത്ത് അദ്ധ്യക്ഷത വഹിച്ചു. ആർ.വെങ്കിടാചലം, അഡ്വ. ആർ. മനോജ്, ഉണ്ണി കുളപ്പുറം, എം.എം സ്‌കറിയ, ബെന്നി മൈലാടൂർ,ഡോ. സിറിയക്‌ജോസ്, അമൽജോസ്‌ബേബി, ബിജു വാതല്ലൂർ, കെ.ആർ. മുരളീധരൻ നായർ, ഷനോജ് സി.ആർ, അനിൽ നായർ എന്നിവർ പ്രസംഗിച്ചു.