തലയോലപ്പറമ്പ് : പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന പ്രസിഡന്റ് ഷാജി.എൻ കരുൺ നയിക്കുന്ന നവകേരള സാംസ്‌കാരിക യാത്രയ്ക്ക് തലയോലപ്പറമ്പിൽ സ്വീകരണം നൽകി. ജാഥയെ കെ.ആർ ആഡിറ്റോറിയത്തിന് സമീപത്ത് നിന്ന് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടുകൂടി സ്വീകരിച്ചു. സ്വീകരണ യോഗം പ്രൊഫ.എം.എം നാരായണൻ ഉദ്ഘാടനം ചെയ്തു. കെ. ശെൽവരാജ് അദ്ധ്യക്ഷത വഹിച്ചു. ജാഥ കൺവീനർ പ്രൊഫ.വി.എൻ മുരളി, ഡോ.പി.എസ് ശ്രീകല, ഗോകുലേന്ദ്രൻ, വി സീതമ്മാൾ, സി ഉണ്ണികൃഷ്ണൻ, വി എസ് ബിന്ദു, വിനോദ് വൈശാലി, അഡ്വ.എൻ ചന്ദ്രബാബു, ജയിംസ് മണിമല, ടി .കെ ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.
സ്വീകരണത്തോടനുബന്ധിച്ച് മികച്ച കലാപ്രതിഭകളെ ആദരിച്ചു.